ന്യൂഡല്‍ഹി: ലോകവ്യാപകമായി ആളുകളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം കുറച്ചെന്ന് പഠനറിപ്പോര്‍ട്ട്. 30 വര്‍ഷമായി തുടര്‍ച്ചയായി ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെട്ടുവരികയായിരുന്നു.
Read Also: കള്ളക്കടല്‍ പ്രതിഭാസം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത
ഇന്ത്യക്കാരുടെ ആയുസ്സില്‍ 1.9 വര്‍ഷത്തിന്റെ കുറവാണുണ്ടായതെന്നും ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര റിപ്പോര്‍ട്ടിലുണ്ട്.
2021ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ രണ്ടാമത്തെ രോഗമായും കോവിഡ് മാറി. പക്ഷാഘാതത്തെയാണ് മറികടന്നത്. ഒരുലക്ഷത്തില്‍ 94 പേരുടെ മരണത്തിന് കാരണമായത് കോവിഡാണ്. 2019നെ അപേക്ഷിച്ച് 2020ല്‍ ലോകത്തെ ആകെ മരണങ്ങള്‍ 10.8 ശതമാനമായി ഉയര്‍ന്നു. 2021ല്‍ 7.5 ശതമാനവും ഉയര്‍ന്നു. മരണനിരക്ക് 2020-ല്‍ 8.1 ശതമാനവും 2021 -ല്‍ 5.2 ശതമാനവും കൂടി.
തെക്കന്‍ ആഫ്രിക്കയിലെ രാജ്യങ്ങളിലാണ് കോവിഡ് കാരണം കൂടുതല്‍ മരണങ്ങളുണ്ടായത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലാണ് കുറവ്. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ 4.9 വര്‍ഷത്തിന്റെ കുറവാണുണ്ടായത്. 2021-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായത് ഹൃദയസംബന്ധമായ രോഗങ്ങളാണ്. മൂന്നാംസ്ഥാനം പക്ഷാഘാതത്തിനാണ്.
Post Your Comments