Latest NewsIndia

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

മാന്‍ ഹോളിന് അകത്തേക്ക് പ്രവേശിച്ചയുടനെ വിഷപ്പുക ശ്വസിച്ച് ചിരാഗും ജയേഷും ബോധരഹിതരാകുകയായിരുന്നു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ പട്ട്ഡി താലൂക്കയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തില്‍പെട്ട ചിരാഗ് കാണു പട്ടാടിയ (18), ജയേഷ് ഭാരത് പട്ടാടിയ (28) എന്നിവരാണ് മരിച്ചത്.

നഗരപാലിക അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്നലെ മൂന്നംഗ സംഘം മാന്‍ ഹോള്‍ വൃത്തിയാക്കാന്‍ എത്തിയത്. മാന്‍ ഹോളിന് അകത്തേക്ക് പ്രവേശിച്ചയുടനെ വിഷപ്പുക ശ്വസിച്ച് ചിരാഗും ജയേഷും ബോധരഹിതരാകുകയായിരുന്നു. മാന്‍ഹോളിന് പുറത്ത് നില്‍ക്കുകയായിരുന്ന ചേതന്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പുക ഉയരുന്നതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിക്കാതെ വരികയായിരുന്നു.

പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും ആശുപത്രിയില്‍എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ നഗരപാലിക ഓഫീസര്‍ മൗസം പട്ടേല്‍, സാനിറ്ററി ഇന്‍സ്പെക്ടര്‍ ഹര്‍ഷദ് കരാറുകാരന്‍ സഞ്ജയ് പട്ടേല്‍ തുടങ്ങിയവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കും മറ്റ് വകുപ്പുകളും ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button