KozhikodeLatest NewsKeralaNews

ഓണ്‍ലൈന്‍ തട്ടിപ്പ് പൊളിച്ചടുക്കി സൈ​ബ​ര്‍ സെ​ല്‍: നഷ്ടപ്പെട്ട ഉടനെ കണ്ടെത്തിയത് 5 ലക്ഷം രൂപയോളം

കോ​ഴി​ക്കോ​ട്​: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂടെ 2 വ്യക്തികൾക്ക് ന​ഷ്​​ട​മാ​യ പ​ണം സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ തി​രി​ച്ചു​പി​ടി​ച്ച്‌​ സൈ​ബ​ര്‍ സെ​ല്‍. ന​ഗ​ര​ത്തി​ലെ ഡോ​ക്​​ട​റു​ടെ നാ​ല​ര ല​ക്ഷ​വും റി​ട്ട. വി​ല്‍​പ​ന നി​കു​തി ഉ​ദ്യോ​ഗ​സ്​​ഥന്റെ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ്​ പ​രാ​തി ന​ല്‍​കി​ ഉടനെ കണ്ടെത്തിയത്. ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഡോ​ക്​​ട​ര്‍ ഓ​ണ്‍​ലൈ​നാ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നി​ടെ ചി​ല വി​വ​ര​ങ്ങ​ള്‍ അ​ധി​ക​മാ​യി കൈ​മാ​റി ത​ട്ടി​പ്പി​നി​ര​യാ​കു​ക​യാ​യി​രു​ന്നു. അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ ആ​റ​ര​ല​ക്ഷം രൂ​പ​യാ​ണ്​ ന​ഷ്​​ട​മാ​യ​ത്. പെ​​ട്ടെ​ന്ന്​ പ​രാ​തി ന​ല്‍​കി​യ​തോടെ, പ​ണം മ​റ്റു അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​നി​ടെ സൈ​ബ​ര്‍ സെ​ല്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

Also Read: വധശ്രമക്കേസില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി മൊഴി മാറ്റിയ ബ്രാഞ്ച്‌ സെക്രട്ടറിയെ പുറത്താക്കി സിപിഎം

കോ​ട്ടൂ​ളി സ്വ​ദേ​ശി​യാ​യ വി​ല്‍​പ​ന നി​കു​തി റി​ട്ട. അ​സി. ക​മീ​ഷ​ണ​റു​ടെ മ​കന്റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ 96,000 രൂ​പ​യാ​ണ്​ ന​ഷ്​​ട​മാ​യി​രു​ന്ന​ത്. ക​ന​കാ​ല​യ ബാ​ങ്കി​ന്​ സ​മീ​പ​മു​ള്ള ഇ​ദ്ദേ​ഹ​ത്തി​െന്‍റ വീ​ട്​ വാ​ട​ക​ക്ക്​ ന​ല്‍​കാ​നു​ണ്ടെ​ന്ന്​ വെ​ബ്​​സൈ​റ്റി​ല്‍ പ​ര​സ്യം ന​ല്‍​കി​യി​രു​ന്നു. ​തു​ട​ര്‍​ന്ന്​ ആ​ഗ​സ്​​റ്റ്​ 29ന്​ ഒ​രാ​ള്‍ വി​ളി​ക്കു​ക​യും ത​നി​ക്ക്​ കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ല്‍ വാ​ട​ക​വീ​ട്​ വേ​ണ​മെ​ന്നും അ​റി​യി​ച്ചു. തു​ട​ര്‍​ന്ന്​ വാ​ട​ക ക​രാ​ര്‍ ത​യാ​റാ​ക്കാ​ന്‍ ആ​ധാ​ര്‍ കാ​ര്‍​ഡിന്റെ​യും പാ​ന്‍ കാ​ര്‍​ഡിന്റെ​യും പ​ക​ര്‍​പ്പ്​ ഇ​യാ​ള്‍ ഉ​ട​മ​ക്ക്​ അ​യ​ച്ചു​ന​ല്‍​കു​ക​യും ചെ​യ്​​തു. വീ​ടി​െന്‍റ വാ​ട​ക തു​ക പ​ട്ടാ​ള​ത്തി​ല്‍​നി​ന്ന്​​ വീ​ട്ടു​ട​മ​ക്ക്​ നേ​രി​ട്ടാ​ണ്​ ല​ഭി​ക്കു​ക​യെ​ന്നും അ​തി​ന്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള്‍ വേ​ണ​മെ​ന്നും പ​റ​ഞ്ഞു.

അ​ക്കൗ​ണ്ടിന്റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ന്‍ ചെ​റി​യ സം​ഖ്യ ഒ​രു അ​ക്കൗ​ണ്ട്​ ന​മ്ബ​ര്‍ ന​ല്‍​കി അ​തി​ലേ​ക്ക​യ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​െന്‍റ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ ഉ​ട​മ പ​ണം അ​യ​ച്ച​തോ​ടെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ 96,000 രൂ​പ ന​ഷ്​​ട​മാ​വു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോടെ ഉ​ത്ത​രേ​ന്ത്യ​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ന്റെ അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും ഈ ​അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ക്കാ​ന്‍ പൊ​ലീ​സ്​ നി​ര്‍​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട്ടി​പ്പ്​ ന​ട​ന്ന ഉ​ട​ന്‍ പ​രാ​തി ന​ല്‍​കി​യ​തി​നാ​ലാ​ണ്​ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ച്ച്‌​ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന്​ സൈ​ബ​ര്‍ സെ​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button