KeralaLatest NewsNews

ആള്‍മാറാട്ടം നടത്തി ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ക്രൂര മര്‍ദ്ദനം

ആശുപത്രിയും അവിടുത്തെ ജീവനക്കാരെന്നും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അതിനാല്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓര്‍മപ്പെടുത്തി.

ന്യൂഡല്‍ഹി: മിന്നല്‍ പരിശോധനയുടെ ഭാഗമായി ആള്‍മാറാട്ടം നടത്തി സാധാരണ രോഗിയുടെ വേഷത്തില്‍ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ക്രൂര മര്‍ദ്ദനം. ഡല്‍ഹിയിലെ സഫ്ദര്‍ജങ്‌ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാരാണ് കൈകാര്യം ചെയ്തത് .

ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയില്‍ കൈയേറ്റ വിവരം വെളിപ്പെടുത്തിയത് മന്ത്രി തന്നെയാണ്. ‘ആശുപത്രിയുടെ നിലവിലെ അവസ്ഥ അറിയാന്‍ വേഷം മാറിയെത്തിയ തന്നെ ഗേറ്റില്‍ വെച്ച്‌ സുരക്ഷാ ജീവനക്കാരന്‍ ഇടിച്ചു. ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതിന് പിന്നാലെ മര്‍ദിക്കുകയും ചെയ്തു. നിരവധി രോഗികള്‍ സ്ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നത് കണ്ടെത്തി. തന്റെ മകനുവേണ്ടി ഒരു സ്ട്രെച്ചര്‍ എടുക്കണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന 75 കാരിയെ കണ്ടു.’- അദ്ദേഹം പറഞ്ഞു.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

‘1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍പോലും അവരുടെ സഹായത്തിനെത്തിയില്ല. ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തില്‍ സംതൃപ്തനല്ല. എനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. ജീവനക്കാരനെ പുറത്താക്കിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഈ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്ന് മറുപടി നല്‍കി’ -മാണ്ഡവ്യ വെളിപ്പെടുത്തി .

ആശുപത്രിയും അവിടുത്തെ ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാല്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓര്‍മപ്പെടുത്തി. ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ആശുപത്രിയും അവിടുത്തെ ജീവനക്കാരെന്നും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അതിനാല്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓര്‍മപ്പെടുത്തി.

shortlink

Post Your Comments


Back to top button