Latest NewsNewsIndia

സ്‌കൂൾ അദ്ധ്യാപകരുടെ വാക്‌സിനേഷൻ സെപ്തംബർ അഞ്ചിനകം പൂർത്തിയാക്കണം: നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: സ്‌കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സെപ്റ്റംബർ അഞ്ചിനകം അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിൻ അധികമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: താലിബാന്‍ നിയമിച്ച പ്രതിരോധ മന്ത്രി കൊടും ഭീകരന്‍, കാബൂള്‍ പിടിച്ചെടുത്ത ബുദ്ധികേന്ദ്രം

നിലവിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന പ്രതിമാസ ഡോസിനു പുറമെയാണ് അധിക ഡോസുകൾ അനുവദിക്കുന്നത്. വാക്സിനേഷനിൽ അധ്യാപകർക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം വിശദമാക്കി. സെപ്റ്റംബർ അഞ്ചിന് രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,593 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 64 ശതമാനവും കേരളത്തിലാണ്. 24,296 പുതിയ കേസുകളാണ് കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പ്രതിദിന മരണസംഖ്യയുടെ നാലിലൊന്നും കേരളത്തിലാണ്. 648 മരണങ്ങളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 173 പേർക്കാണ് കേരളത്തിൽ കോവിഡിനെ തുടർന്ന് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത്.

Read Also: മലബാര്‍ കലാപം കേവലം മാപ്പിളമാരുടെ ലഹളയായിരുന്നില്ല: സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്ന് പി ശ്രീരാമകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button