Latest NewsKeralaNews

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും പൂർണ്ണ തൃപ്തി രേഖപ്പെടുത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളിൽ കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും പൂർണ തൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: മദ്യം ഇനി ഓണ്‍ലെെനിലൂടെ: മൊബൈലിൽ വരുന്ന ഒ.റ്റി.പി വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ നടത്താം

‘കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ വ്യക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിൻ വിതരണത്തിലും ദേശീയ ശരാശരിയെക്കാൾ കേരളം മുന്നിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുവെന്നും’ മുഖ്യമന്ത്രി വ്യക്തമാക്കി.

‘രോഗപ്രതിരോധത്തിൽ കേരളം നടത്തുന്ന ഇടപെടലുകൾ – വാക്സിനേഷൻ, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റെയ്ൻ, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നിൽ വിശദമാക്കിയെന്ന്’ അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ നെഗറ്റീവ് വാക്സിൻ വേസ്റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പരാമർശിച്ചതായും കേന്ദ്രമന്ത്രി പ്രത്യേകം സൂചിപ്പിച്ചു. കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ സംഘം വളരെ അനുഭാവത്തോടെ സ്വീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്സിനും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞുവെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കോൺഗ്രസ് തോറ്റത് സ്ത്രീകളുടെ വോട്ടിൽ: നേതൃത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

https://www.facebook.com/PinarayiVijayan/posts/4328358050589325

shortlink

Related Articles

Post Your Comments

Related Articles


Back to top button