UAELatest NewsNewsInternationalGulf

യുഎഇ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ

അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. പകർച്ചവ്യാധികളുടെ കാലത്തും ഫാർമസ്യൂട്ടിക്കൽ ഉൽപന്ന മേഖലയിലും സഹകരണം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ച് ഇരുരാജ്യങ്ങൾക്കുമുള്ള കാഴ്ച്ചപ്പാടുകൾ മന്ത്രിമാർ ചർച്ചയിൽ പങ്കുവെച്ചു.

Read Also: കെ.റെയില്‍ അനാവശ്യം, പദ്ധതിയുടെ ജനറല്‍ മാനേജര്‍ ബ്രിട്ടാസിന്റെ ഭാര്യ : കെ.സുധാകരന്‍

യുഎഇയും ഇന്ത്യയും തമ്മിലുള്ള ആരോഗ്യമേഖലയിലെ ബന്ധം വികസിപ്പിക്കുന്നതിന്റെ പ്രാധാന്യവും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള ഭാവി പദ്ധതികളെ കുറിച്ചും ചർച്ച നടന്നു. ഇന്ത്യയുമായുള്ള നിലവിലുള്ള സഹകരണം ആരോഗ്യമേഖലയിൽ നേട്ടങ്ങൾ കൈവരിച്ചുവെന്ന് അൽ ഒവൈസ് അറിയിച്ചു. ഇന്ത്യയുടെ രാജ്യാന്തര മികവിനും വൈദഗ്ധ്യവും യുഎഇക്ക് ഗുണകരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം അനുഭവങ്ങളുടെ കൈമാറ്റം, ആരോഗ്യ സംരക്ഷണത്തിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച മെഡിക്കൽ പ്രാക്ടീസുകൾ, കഴിവുള്ള കേഡർമാർ, വാക്‌സീനുകൾ എന്നിവയിൽ അനുഭവങ്ങൾ കൈമാറുന്നതിനും ഇന്ത്യ താത്പര്യപ്പെടുന്നുവെന്ന് മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആരോഗ്യമേഖലയിൽ യുഎഇ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Read Also: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം?: യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button