കുവൈറ്റ് സിറ്റി: കുവൈറ്റിലെ തങ്ങളുടെ പ്രൊഫഷണല്‍ ജീവിതം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന 60 വയസിന് മുകളിലുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിക്കാമെന്ന് അറിയിപ്പ്. നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്കും അവരുടെ പങ്കാളിമാര്‍ക്കും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ സന്ദര്‍ശിച്ച് കുവൈറ്റിലെ അവരുടെ അനുഭവങ്ങള്‍ വ്യക്തിപരമായി പങ്കുവയ്ക്കാം. എല്ലാ മുതിര്‍ന്ന പൗരന്മാരെയും ഇതിനായി ക്ഷണിക്കുന്നുവെന്ന് സിബി ജോര്‍ജ് അറിയിച്ചു.
Read Also : അധികം താമസിയാതെ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും, താലിബാന്‍വല്‍ക്കരണം ശക്തം : അല്‍ഫോണ്‍സ് കണ്ണന്താനം
കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും, ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ പ്രൊത്സാഹിപ്പിക്കുന്നതിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, സ്ഥാനപതിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും യാത്ര പുറപ്പെടുന്ന തിയതിയും ഉള്‍പ്പെടുത്തി socsec.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് ഒരു ഇ-മെയില്‍ സന്ദേശം അയക്കേണ്ടതാണ്.
Post Your Comments