തിരുവനന്തപുരം: പാലാ ബിഷപ്പിനെ സന്ദർശിച്ച മന്ത്രി വി എൻ വാസവനെ വിമർശിച്ച് സുന്നി മുഖപത്രം. വേട്ടക്കാരന് മന്ത്രി പുംഗവന്‍ ഹാലേലൂയ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ പറയുന്നത്. വ്യത്യസ്ത നീതിയാണ് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് നൽകുന്നത്. ഒരേ കാര്യങ്ങളാണ് ബിഷപ്പിന്റെ വാക്കിലും, സി പി എം സര്‍ക്കുലറിലും ഉള്ളതെന്നും ലേഖനത്തിൽ പറയുന്നു.
Also Read:സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യയിൽ ഐഎസ് വേരുറപ്പിക്കാന്‍ പദ്ധതിയിടുന്നതായി സൂചന
അതേസമയം, കേരളത്തിൽ നർകോട്ടിക്ക് ജിഹാദ് ഉണ്ടെന്ന് സമ്മതിക്കാത്ത മുഖ്യമന്ത്രി കേരളത്തിൽ നാര്‍ക്കോട്ടിക് വ്യാപനമുണ്ടെന്ന് സമ്മതിച്ചു. തലമുറയെ തകര്‍ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റുഡന്‍റ് പൊലീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
വലിയ വിമർശനങ്ങളാണ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. നാർകോട്ടിക് ജിഹാദ് എന്താണെന്ന് കേട്ടിട്ട് പോലുമില്ലെന്ന മുഖ്യമന്ത്രിയുടെ പാരാമർശത്തിനെതിരെയായിരുന്നു വിമർശനം ശക്തമായിരുന്നത്.
Post Your Comments