ഡൽഹി: ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തി വേരുറപ്പിക്കാന്‍ ഭീകര സംഘടനയായ ഐഎസ് ശ്രമിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ മലയാളികളായ മുഹമ്മദ് അമീൻ, മുഷബ് അൻവർ, റഹീസ് റഷീദ് എന്നിവരടക്കം 168 പേരെ 37 കേസുകളിലായി എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഓൺലൈൻ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്.
Also Read: പോലീസിനെതിരെ ഇ.ഡിയുടെ അന്വേഷണം
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവ വഴിയുള്ള ആശയപ്രചാരണത്തിലൂടെ യുവാക്കളെയാണു പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഎസ് ആശയങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്നവരുമായി രഹസ്യ ബന്ധം സ്ഥാപിക്കുകയാണ് അടുത്ത പടി. തീവ്രമായ ആശയങ്ങൾ പിന്നാലെ പങ്കുവയ്ക്കും. തുടർന്ന് ഇവരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ ചെറുസംഘങ്ങൾക്കു രൂപം നൽകുകയും ചെയ്യും. സ്ഫോടക വസ്തുക്കൾ നിർമിക്കാനും ഉപയോഗിക്കാനും ഇവർക്കു പരിശീലനം ലഭ്യമാക്കുന്നുണ്ടെന്നും എൻഐഎ പറഞ്ഞു.
Post Your Comments