Latest NewsKeralaNews

ബുദ്ധവിഹാരമായ ശബരിമല ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കള്‍, ഭൂമി ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടും: സുന്നി നേതാവ്

ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്

കൊച്ചി: ബുദ്ധവിഹാരമായ ശബരിമല ഇപ്പോള്‍ ഉപയോഗിക്കുന്നത് ഹിന്ദുക്കളാണെന്നും ഭൂമി ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മകനും സുന്നി യുവജന സംഘം നേതാവുമായ ഡോ. എ.പി അബ്ദുല്‍ഹക്കീം അസ്ഹരി. ഒരുപാട് സ്ഥലങ്ങളില്‍ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് ക്ഷേത്രമായി മാറിയതെന്നും കോഴിക്കോട് കൈതപ്പൊയിലിലെ മര്‍ക്കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

read also: വെബ് വേർഷനിലും ഇനി വാട്സ്ആപ്പ് സുരക്ഷിതം! ചാറ്റ് ലോക്ക് ഫീച്ചർ ഇതാ എത്തി

‘ശബരിമല ഇന്ന് ഹിന്ദുക്കളാണ് ഉപയോഗിക്കുന്നത്. അത് ബുദ്ധവിഹാരമാണ്. ധര്‍മശാല, ധര്‍മടം ഉള്‍പ്പെടെ ഒരുപാട് സ്ഥലങ്ങളില്‍ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്. ശൈവരുടെയും വൈശ്യരുടെയും താഴ്ന്ന ജാതിക്കാരുടെയും പല മതക്കാരുടെയും ആരാധനാലയങ്ങളായെല്ലാം അതു മാറിയിട്ടുണ്ട്. ഭൂമി ഇളക്കി പരിശോധിച്ചാല്‍ അവിടെ അമ്മിയും അമ്മിക്കുട്ടിയും കലവും ചട്ടിയും പാത്രങ്ങളും അരിവാളും പഴയ ആയുധങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം കിട്ടും. ചിലതൊക്കെ കാണുമ്പോള്‍ ചിലരൊക്കെ ആരാധിക്കുന്ന വസ്തുക്കളെപ്പോലെ തോന്നും. പിടിയില്ലാത്ത അരിവാള്‍ കിട്ടിയാല്‍ അതൊരു ചന്ദ്രക്കലയായിരുന്നു, മുസ്ലിംകളുടെ ആരാധനാലയമാണെന്നൊക്കെ പറഞ്ഞുവരാം. അതിനാലാണ് നിലവിലുള്ള ഒരു ആരാധനാലയത്തിന്റെയും 1947ലെ അവസ്ഥയ്ക്കു മാറ്റംവരുത്താന്‍ പാടില്ലെന്ന് 1991ല്‍ പാര്‍ലമെന്റ് നിയമം പാസാക്കിയത്.’ – എ.പി അബ്ദുല്‍ഹക്കീം അസ്ഹരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button