കോട്ടയം: പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനോടും സഹതാപതരംഗമുണ്ടെന്ന് വ്യക്തമാക്കി മന്ത്രി വിഎൻ വാസവൻ. മൂന്നാത്തെ തവണ മത്സരിക്കുന്നയാൾ എന്ന നിലയിൽ സഹതാപമുണ്ട് എന്നും ഉറച്ച പ്രതീക്ഷയുണ്ടെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു . ട്വന്റിഫോറിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി കൂട്ടുകെട്ട് ആണെന്നും കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
പ്രചാരണത്തിന്റെ അവസാന ദിനമായ ഞായറാഴ്ച മുഴുവൻ സമയ റോഡ് ഷോയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുക. വാകത്താനത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് പാമ്പാടിയിൽ അവസാനിക്കും. പാമ്പാടിയിലാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശവും തീരുമാനിച്ചിരിക്കുന്നത്.
Post Your Comments