COVID 19PalakkadNattuvarthaLatest NewsKeralaNews

ഇന്നലെ രണ്ടരക്കോടി പേർക്ക് വാക്സിൻ നൽകിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണ്: ശ്രീജിത്ത് പണിക്കർ

തണ്ടമ്മ പാപ്പുവിന് അരമണിക്കൂർ ഇടവേളയിൽ രണ്ടു ഡോസാണ് കൊടുത്തുവിട്ടത്

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് വെള്ളിയാഴ്ച രാജ്യത്ത് രണ്ടരക്കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകിയെന്ന അവകാശവാദം തെറ്റാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആലുവ ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിൽ ചെന്ന എൺപത്തിനാലുകാരി തണ്ടമ്മ പാപ്പുവിന് അരമണിക്കൂർ ഇടവേളയിൽ രണ്ടു ഡോസാണ് നൽകിയതെന്നും അതിനാൽ രണ്ടരക്കോടിയിൽ നിന്നും ഒരാൾ കുറഞ്ഞെന്നുമാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്നലെ രണ്ടരക്കോടി പേർക്ക് വാക്സീൻ നൽകിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം തെറ്റാണ്. ആലുവ ശ്രീമൂലനഗരം സർക്കാർ ആശുപത്രിയിൽ ചെന്ന എൺപത്തിനാലുകാരി തണ്ടമ്മ പാപ്പുവിന് അരമണിക്കൂർ ഇടവേളയിൽ രണ്ടു ഡോസാണ് കൊടുത്തുവിട്ടത്.
അതായത് ഇന്നലെ കേന്ദ്രസർക്കാർ വാക്സീൻ കൊടുത്തത് വെറും 2,49,99,999 പേർക്കു മാത്രം. മോദി ചമ്മിപ്പോയി…

shortlink

Related Articles

Post Your Comments

Related Articles


Back to top button