CinemaLatest NewsKeralaNewsEntertainment

യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയാണ്: സന്തോഷ് പണ്ഡിറ്റ്

ചെറിയ നടനായ എനിക്ക് ഒരു ബ്രോണ്‍സ് വിസ എങ്കിലും തരണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു

തിരുവനന്തപുരം : മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. ഗോള്‍ഡന്‍ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നി. എന്നാല്‍, ഇപ്പോള്‍ നിരവധി താരങ്ങള്‍ക്ക് കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെ ആയെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം ടൊവിനോ തോമസ്, മിഥുന്‍ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ചെറിയ നടനായ എനിക്ക് ഒരു ബ്രോണ്‍സ് വിസ എങ്കിലും തരണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  സ്‌ട്രെസ് കുറയ്ക്കാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു, ഇതിന് മരുന്നു വേണ്ട, ഈ വീഡിയോ മതിയെന്ന്’- കണ്ടവർക്കും ചിരി അടക്കാനായില്ല

കുറിപ്പിന്റെ പൂർണരൂപം :

മക്കളേ..

മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE “Golden Visa” കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ” Bronze Visa” എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?

Read Also  :  ‘ന്യൂസിലാൻഡ് പാകിസ്ഥാൻ ക്രിക്കറ്റിനെ കൊന്നു, ട്വന്റി ട്വന്റി ലോകകപ്പ് നേടി മറുപടി നൽകണം’: ശുഹൈബ് അക്തർ

(വാൽകഷ്ണം … Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ “kit” വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)

എല്ലാവർക്കും നന്ദി

By Santhosh Pandit

(മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button