CricketLatest NewsNewsInternationalSports

‘ന്യൂസിലാൻഡ് പാകിസ്ഥാൻ ക്രിക്കറ്റിനെ കൊന്നു, ട്വന്റി ട്വന്റി ലോകകപ്പ് നേടി മറുപടി നൽകണം’: ശുഹൈബ് അക്തർ

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്പ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയതിനെതിരെ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബോളർ ശുഹൈബ് അക്തർ. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് ശുഹൈബ് അക്തർ വിമർശിച്ചത്. ന്യൂസിലാൻഡ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ അന്ത്യം കുറിച്ചു എന്നാണ് അക്തർ തുറന്നടിച്ചത്. വളരെ ദുഃഖകരമായ വാർത്ത ആണ് ഇതെന്നും മുൻ സൂപ്പർ താരം പ്രതികരിച്ചു.

‘പാകിസ്ഥാൻ ഇനി ന്യൂസിലാൻഡുമായി ക്രിക്കറ്റ് കളിക്കരുത്. പാകിസ്ഥാനെ അപമാനിക്കുക ആണ് ന്യൂസിലാൻഡ് ചെയ്തത്. പാകിസ്ഥാൻ ഇതിനുള്ള മറുപടി ട്വന്റി ട്വന്റി ലോകകപ്പ് നേടി നൽകണം. ന്യൂസിലാൻഡ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ അന്ത്യം കുറിച്ചു. വളരെ ദുഃഖകരമായ കാര്യമാണിത്’, അക്തർ പറഞ്ഞു.

Also Read:സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വീണ്ടും പൊള്ളുന്ന വില: വർധനവിന് കാരണമിത്

റാവൽപിണ്ടിയിലെ മൂന്ന് ഏകദിനങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് വെള്ളിയാഴ്ച പാകിസ്താനെ നേരിടേണ്ടതായിരുന്നു. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്. സുരക്ഷാ ഭീഷണിയെ തുടർന്നാണ് ടീം മത്സരത്തിൽ നിന്നും പിന്മാറിയത്.

‘ഇത്തരത്തില്‍ പര്യടനം ഉപേക്ഷിക്കുന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഏറ്റവും മികച്ച രീതിയിലാണ് അവര്‍ ഞങ്ങളെ ഇവിടെ സ്വീകരിച്ചതും മത്സരങ്ങള്‍ക്കായി വേദികളൊരുക്കിയതും. പക്ഷേ, താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്പരയില്‍നിന്ന് പിന്‍മാറുക മാത്രമാണ് പോംവഴി’ – ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് സംഭവത്തില്‍ വ്യക്തത വരുത്തി ന്യൂസിലന്‍ഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏര്‍പ്പാടുകളില്‍ സംശയമുണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ന്യൂസിലന്‍ഡ് തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button