KeralaLatest NewsEducationNewsEducation & Career

പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതല്‍

പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭ്യമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നാണ് അവസാനിക്കുക. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രാവിലെ സമയമാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക. പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍, പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി, പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button