ചണ്ഡീഗഡ്: പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദുമായി തുടരുന്ന അധികാര വടംവലിക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. രാജ്ഭവനിലെത്തി അമരീന്ദര്‍ സിംഗ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കി. അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന.
അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിംഗ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്. താന്‍ പാര്‍ട്ടിയില്‍ മൂന്നാം തവണയും അപമാനിക്കപ്പെട്ടെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയയെ അറിയിച്ചതായാണ് വിവരം. അതേസമയം അമരീന്ദര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം പുതിയ മുഖ്യമന്ത്രി ആരെന്നതിനെ കുറിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്.
Post Your Comments