
കൊല്ലം: ബി ജെ പി തിരഞ്ഞെടുപ്പിൽ അനായസേന,വിജയിക്കുന്നതിന്റെയും,പല
സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തുകയും ചെയ്തതിന്റെ കാരണം മനസിലാക്കാൻ
പാഴൂർ പടിപ്പുരയിൽ പോയി കവടി നിരത്തണ്ട എന്ന്. സംവിധായകൻ എംഎ നിഷാദ്. മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ തകർച്ചയുടെ പെട്ടിയിൽ അവസാന,ആണിക്കല്ലും അടിച്ചിട്ടേ അമ്മയും മകനും തൃപ്തിയാകൂ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.
ജനപിന്തുണയുളള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ച് ഒതുക്കാൻ അമ്മ സോണിയക്കും
മകൻ രാഹുലിനും ഒരു പ്രത്യേക മെയ് വഴക്കമുണ്ടെന്നും പഞ്ചാബിൽ അമരീന്ദറിനെ ഒതുക്കിയതാണ് ഏറ്റവും പുതിയതെന്നും നിഷാദ് പറയുന്നു.
എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
”രാഹുൽ ഗാന്ധി,ഈ വീടിന്റ്റെ ഐശ്വര്യം”- ബി ജെ പി..
ഈ വാചകം അന്വർത്ഥമാകാൻ തുടങ്ങിയിട്ട് നാളേറെയായി…തെളിച്ച് പറഞ്ഞാൽ 2014
മുതൽ…ബി ജെ പി തിരഞ്ഞെടുപ്പിൽ അനായസേന,വിജയിക്കുന്നതിന്റ്റേയും, പല സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തുകയും ചെയ്തതിന്റ്റെ ഗുട്ടൻസ് മനസ്സിലാക്കാൻ,പാഴൂർ പടിപ്പുരയിൽ പോയി കവടി നിരത്തണ്ട എന്ന് സാരം. മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന മഹാ (ചുമ്മ ഒരം ഗുമ്മിന്) പ്രസ്ഥാനത്തിന്റ്റെ തകർച്ചയുടെ പെട്ടിയുടെ അവസാന,ആണിക്കല്ലും അടിച്ചിട്ടേ,അമ്മയും മകനും തൃപ്തിയാകൂ…കുറേ നാൾ ഏ കെ ആന്റ്റണി,അഹമ്മദ് പട്ടേൽ,അംബികാ സോണി ത്രയം അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്ത് പോയിരുന്നെങ്കിൽ,ഇന്ന് ആ പണി ചെയ്യുന്നത് വാർ റൂം പോരാളി കെ സി വേണുഗോപാലും സിൽബന്ധികളുമാണ്…
ജനപിന്തുണയുളള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ച് ഒതുക്കാൻ,അമ്മ സോണിയക്കും
മകൻ രാഹുലിനും ഒരു പ്രത്യേക മെയ് വഴക്കമുണ്ട്…പഞ്ചാബിൽ അമരീന്ദറിനെ ഒതുക്കിയതാണ് ഏറ്റവും പുതിയത്….കോൺഗ്രസ്സുകാരുടെമുന്നിൽ,ഇനി രണ്ട്
ഓപ്ഷനുകൾ മാത്രം… രാഹുൽ സ്തുതികളിൽ അഭിരസിച്ച്,കോൺഗ്രസ്സ് എന്ന മുങ്ങുന്ന
കപ്പലിൽ തുടരാം… അല്ലെങ്കിൽ,അമ്മയേയും മകനേയും തളളി പറഞ്ഞ് അന്തസ്സായി മതേതര,ജനാധിപത്യ ചേരിയിൽ ചേർന്ന് പ്രവർത്തിക്കാം…The choice is yours… ചുമ്മ പറഞ്ഞുവെന്ന് മാത്രം… അറിയാത്ത പുളളക്ക് ചൊറിയുമ്പോൾ അറിയും..എന്നൊരു ചൊല്ലുണ്ട്…അപ്പോൾ..ബൈ…
Post Your Comments