Latest NewsKeralaNews

ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നു: ധനമന്ത്രി

ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണം ബി.ജെ.പിയെ പോലുള്ള രാഷ്​ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തുന്നുണ്ട്.

തിരുവനന്തപുരം: ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണത്തിൽ വസ്തുതയില്ളെന്ന്​ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ്​ പെട്രോള്‍, ഡീസല്‍ വില കുറക്കാനുള്ള പോംവഴിയെന്ന്​ അദ്ദേഹം പറഞ്ഞു. നിലവില്‍ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നുണ്ടെന്നും ഇത്​ കുറക്കാന്‍ തയാറായാല്‍ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നും​ അദ്ദേഹം പറഞ്ഞു.

‘ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ഇന്ധനികുതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക്​ ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. വരുമാനത്തിന്‍റെ പകുതി കേന്ദ്രസര്‍ക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലിന്റെയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിന്​ തന്നെ നല്‍കുന്നതാണ്​ നല്ലതെന്ന്​ ജി.എസ്​.ടി കൗണ്‍സിലില്‍ കേരളം വാദിച്ചു’- അദ്ദേഹം വ്യക്തമാക്കി.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

‘ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചാരണം ബി.ജെ.പിയെ പോലുള്ള രാഷ്​ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തുന്നുണ്ട്. വെള്ളിച്ചെണ്ണയുടെ നികുതി സംബന്ധിച്ച ആശങ്കക്കും കഴിഞ്ഞ ദിവസത്തെ ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തില്‍ പരിഹാരമായി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button