കോഴിക്കോട്: ഇന്ധന വില നികുതിയിൽ ഇളവ് വരുത്താത്ത കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ മണ്ടത്തരം സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല. അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചതാണെന്ന മന്ത്രിയുടെ മണ്ടത്തരം സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
Also Read:മുല്ലപ്പെരിയാറിലെ മരംമുറിക്കൽ വനവകുപ്പും അറിയാതെ, മന്ത്രിയുടെ അനുമതിയില്ല
‘തന്റെ മുന്‍ഗാമിയായ തോമസ് ഐസക്കിനെ പോലെ താത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നത്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വരുന്ന ഭീമന്‍ നികുതിയാണ് സംസ്ഥാനം ജനങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. ഇന്ധന നികുതിയില്‍ കുറവുവരുത്തി സംസ്ഥാനത്തിന് മറ്റു വരുമാന മാര്‍ഗം കണ്ടെത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടത്’, സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, നികുതി കുറയ്ക്കില്ലെന്ന കേരളത്തിന്റെ വാശിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിലും വിമർശനം ശക്തമാണ്.
Post Your Comments