തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഇന്ധന നികുതി കുറച്ചത് അവിടെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്ത് ആകെ പിരിക്കുന്ന നികുതിയില്‍ 5 ശതമാനം മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതെന്നും നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്ത തുകയുടെ വിഹിതം കേരളത്തിനു ലഭിക്കാൻ വേണ്ടിയാണ് കോണ്‍ഗ്രസ് സത്യത്തിൽ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് സർക്കാർ പെട്രോൾ, ഡീസൽ വിലയിൽ യഥാക്രമം 10 രൂപയും, 5 രൂപയും വീതം കുറച്ചിരുന്നു. കേന്ദ്രസർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാനവും നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.
Post Your Comments