ധാക്ക : ജമാൽപൂരിലെ മദ്രസയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. ബംഗ്ലാദേശിലെ ചേരി പ്രദേശത്ത് നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മിം അക്തർ (9), സൂര്യ ഭാനു (10), മോനിറ ഖാതുൻ (11) എന്നിവരെയാണ് ധാക്ക മണ്ട പ്രദേശത്തെ ചേരിയിൽ നിന്ന് രക്ഷിച്ചത്.
ഇസ്ലാംപൂർ സർക്കിൾ അഡീഷണൽ സൂപ്രണ്ട് എംഡി സുമോൻ മിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് ചേരി വളഞ്ഞ് കുട്ടികളെ രക്ഷപെടുത്തിയത് സെപ്റ്റംബർ 12-ന് മദ്രസയിൽ നിന്ന് ഓടിപ്പോയ മൂന്ന് പെൺകുട്ടികളും ധാക്കയിലേക്ക് ട്രെയിൻ മാർഗം എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : കന്യാസ്ത്രീയുടെ വേഷത്തിൽ സെമിത്തേരിയിലെത്തി അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ
മൂവരും കമലാപ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിരുന്നു . അവിടെയുള്ള സൈക്കിൾ റിക്ഷാക്കാരന്റെ വീട്ടിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്ത പൊലീസ് റിക്ഷാക്കാരനെ പിന്തുടർന്ന് സ്ഥലത്തെത്തുകയായിരുന്നു.
ഞായറാഴ്ച ഫസർ പ്രാർത്ഥനകൾക്ക് ശേഷമാണ് പെൺകുട്ടികളെ കാണാതായത് . തുടർന്ന് മദ്രസ ഹെഡ്മാസ്റ്റർ മുഹമ്മദ് അസദുസ്സമാൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments