Latest NewsNewsInternational

ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ ഉപയോഗിച്ച് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനൊരുങ്ങി യുഎസ്

കാലിഫോര്‍ണിയ: ഭക്ഷ്യയോഗ്യമായ സസ്യങ്ങളില്‍ നിന്ന് എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണവുമായി യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ. മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർ‌എൻ‌എ അഥവാ എം‌ആർ‌എൻ‌എ (mRNA) അടിസ്ഥാനമാക്കിയുള്ള ഒരേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

അത്തരം വാക്സിനുകൾ മെസഞ്ചർ ആർ‌എൻ‌എ തന്മാത്രകളെ ഉപയോഗപ്പെടുത്തുന്നവയാണ്. ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് പറയുന്ന ആർഎൻഎകളാണ് എംആർഎൻഎകൾ. എന്നാൽ ഇത്തരം മെസഞ്ചർ ആർ‌എൻ‌എ വാക്‌സിനുകൾ നിർമിക്കാനായി ലെറ്റ്യൂസ് പോലുള്ള ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്.

പകര്‍ച്ചവ്യാധികള്‍ തിരിച്ചറിയാനും സംരക്ഷിക്കാനും നമ്മുടെ കോശങ്ങളെ പഠിപ്പിച്ചുകൊണ്ടാണ് എംആര്‍എന്‍എ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. ഈ പുതിയ സാങ്കേതികവിദ്യയുടെ ഒരു വെല്ലുവിളി എന്ന് പറയുന്നത് ഇവയുപയോഗിച്ചുള്ള വാക്സിനുകള്‍ സംഭരിക്കാനും അവയുടെ ഗതാഗതത്തിലും, അവയുടെ സ്ഥിരത നിലനിര്‍ത്താന്‍ അവ തണുപ്പിച്ച്‌ സൂക്ഷിക്കണം എന്നതൊക്കെയാണ്.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പദ്ധതി വിജയകരമാവുകയാണെങ്കില്‍, സസ്യങ്ങളില്‍ അധിഷ്ടിതമായ എംആര്‍എന്‍എ വാക്സിനുകള്‍ നിര്‍മിച്ച്‌ ഏത് താപനിലയിലും സംഭരിക്കാനാവും. തണുത്ത താപനിലയില്‍ മാത്രം സൂക്ഷിക്കണമെന്നുള്ള വെല്ലുവിളി അതിലൂടെ മറികടക്കാന്‍ കഴിയുമെന്ന് യൂണിവേഴ്സിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button