Latest NewsNewsIndiaInternational

വീസയുടെ പേരിൽ 10 കോടിയുടെ തട്ടിപ്പ്; ഇന്ത്യൻ ദമ്പതികളെ തേടി യുഎസിൽ ലുക്കൗട്ട് നോട്ടിസ്

വിജയവാഡ: 10 കോടിയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യൻ ദമ്പതികളെ തിരഞ്ഞു യു എസ്. വീസ കൺ‍സൽറ്റന്റുമാർ എന്ന വ്യാജേന കോളജ് വിദ്യാർഥികളിൽനിന്ന് 25,000 യുഎസ് ഡോളർ വീതം പിരിച്ചെടുത്ത ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽനിന്നുള്ള മുത്‌യല സുനിൽ, ഭാര്യ പ്രണിത എന്നിവർക്കായാണ് തിരച്ചിൽ.

കഴിഞ്ഞ തിങ്കളാഴ്ച അറ്റ്ലാന്റയിലെ ആഭ്യന്തര സുരക്ഷാ വകുപ്പാണ് എച്ച് 1 ബി വീസയുടെ പേരിൽ ദമ്പതികൾ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. 30 -ഓളം വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരിൽനിന്നാണ് ദമ്പതികൾ പണം വാങ്ങിയിരുന്നത്. തട്ടിയെടുത്ത പണത്തിൽ ഒരു കോടിയോളം രൂപ ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സുനിലിന്റെ പിതാവ് സത്യനാരായണയും ഒളിവിലാണ്.

read also:മാവോയിസ്റ്റ് രാജൻ ചിറ്റിലപ്പിള്ളി പിടിയിൽ

ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇന്റർപോളും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button