ഗള്‍ഫ് മേഖലയിലെ യു.എസ് പടയൊരുക്കം ശക്തമായി തുടരുമ്പോള്‍ ഇറാന്റെ അടുത്ത നീക്കം എന്തെന്ന് ഉറ്റുനോക്കുകയാണ് ലോകം. മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയോ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയോ ചെയ്താല്‍ തുറന്ന യുദ്ധത്തിലേക്കാവും കാര്യങ്ങള്‍ ചെന്നെത്തുക.
നാല് എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന അട്ടിമറി നീക്കം ഗള്‍ഫ്
മേഖലയിലെ യു.എസ് പടനീക്കത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. ഇത്തരം നടപടികളുമായി മുന്നോട്ടു പോയാല്‍ മാരകമായ തിരിച്ചടി ഉറപ്പായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ താക്കീത് ചെയ്തു. ന്യൂയോര്‍ക്ക് ടൈംസാണ്
ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2016ല്‍ ഏതാണ്ട് രണ്ട് ലക്ഷം യു.എസ് സൈനികരായിരുന്നു ഗള്‍ഫ് മേഖലയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനുള്ളില്‍ സേനാ വിന്യാസം പൂര്‍ത്തിയാകും എന്നാണ് സൂചന. നേരത്തെ ഒന്നും രണ്ടും ഗള്‍ഫ് യുദ്ധ വേളകളിലാണ് ഏറ്റവും കൂടുതല്‍ സൈന്യത്തെ അമേരിക്ക ഗള്‍ഫിലേക്ക് അയച്ചത്. പാട്രിയട്ട് മിസൈല്‍ സംവിധാനം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വന്‍ തോതില്‍ ആയുധവില്‍പനക്കും പുതിയ പ്രതിസന്ധി വഴിയൊരുക്കും എന്നാണ് അമേരിക്കന്‍ കമ്പനികളുടെ പ്രതീക്ഷ.
Post Your Comments