ടെഹ്‌റാന്‍ : ഗള്‍ഫ് രാഷ്ട്രങ്ങളേയും അമേരിക്കയേയും ഞെട്ടിച്ച് ഇറാന്‍. ഇറാന്റെ കൈവശം വന്‍ മിസൈല്‍ ശേഖരം. തെളിവ് സഹിതമാണ് ഇറാന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയുടെ ഭീഷണികള്‍ക്കിടെ ബങ്കറിലെ വന്‍ ആയുധങ്ങളുടെ വിഡിയോ പുറത്തുവിട്ടു ഇറാന്റെ മുന്നറിയിപ്പ്. ആയുധങ്ങളുടെയും മിസൈലുകളുടെ കാര്യത്തില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇറാന്‍ പുറത്തുവിട്ട വിഡിയോ. മൂന്നു തലത്തിലുമുള്ള ആക്രമണത്തിനു വേണ്ട ആയുധങ്ങള്‍ മരുഭൂമിയിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിഡിയോയില്‍ കാണിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ മറ്റു ശത്രുരാജ്യങ്ങളെയും ഭീതിപ്പിടുത്തുന്നതാണ് ഇറാന്റെ ആയുധശേഖരം.
ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് പ്രതിരോധമെന്നോണം ആയുധ വിഡിയോകള്‍ പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക വിന്യാസത്തിനുള്ള ഇറാന്റെ താക്കീതാണ് ഈ വിഡിയോ. അമേരിക്കയുടെ പോര്‍വിമാനങ്ങളും വിമാനവാഹനി കപ്പലുകളും ഇറാനു സമീപം വിന്യസിച്ചിരിക്കുകയാണ്.
Post Your Comments