ThrissurNattuvarthaLatest NewsKeralaNews

അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം?: സുരേഷ് ഗോപിക്കെതിരെ പദ്മജ വേണുഗോപാൽ

തൃശൂർ: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ചും വിമർശിച്ചും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തുവരികയാണ്. സല്യൂട്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം നോക്കേണ്ടെന്നും പദവിയാണ് പ്രധാനമെന്നും എംഎൽഎ ഗണേഷ് കുമാർ വ്യക്തമാക്കി. എന്നാൽ അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം? എന്നായിരുന്നു തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ മൽസരിച്ച കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ പ്രതികരണം.

പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കുറെ കർഷകർ സമരം തുടങ്ങിയിട്ടു മാസങ്ങളായി, അവരോടൊന്നും ഇല്ലാത്ത കർഷകസ്നേഹം തൃശൂരിൽ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ്യം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. എംപിക്ക് പൊലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം സല്യൂട്ട് ഇല്ല. അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം?

shortlink

Related Articles

Post Your Comments

Related Articles


Back to top button