Latest NewsNewsInternationalUK

കൗൺസിൽ ടാക്‌സിന് പകരം വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5 ശതമാനം ലെവി ഏർപ്പെടുത്തണം: യുകെയിൽ പുതിയ നിർദ്ദേശം

ലണ്ടൻ: യുകെയിൽ വീട്ടുടമസ്ഥന്റെ സ്വത്തിൽ 0.5% ലെവി ഏർപ്പെടുത്തണമെന്ന് നിർദ്ദേശം. കൗൺസിൽ ടാക്‌സിനുപകരം വീട്ടുടമകൾ അവരുടെ വീടിന്റെ മൂല്യത്തിന്റെ 0.5 ശതമാനം വാർഷിക ലെവി അടയ്ക്കണമെന്നാണ് ശുപാർശ. ലേബർ-ലീനിംഗ് തിങ്ക് ടാങ്കാണ് ഇക്കാര്യം ശുപാർശ ചെയ്തത്. കൗൺസിൽ ടാക്‌സ് സമൂഹത്തിനുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനും ലണ്ടനിലടക്കം ശരവേഗത്തിൽ കുതിയ്ക്കുന്ന വീടുവില പിടിച്ചു നിർത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

Read Also: കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ: അറസ്റ്റിലായത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ

ലെവി നടപ്പായാൽ ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന ഒരു വീട്ടിൽ താമസിക്കുന്ന ഒരാൾ 5,000 പൗണ്ട് നൽകേണ്ടി വരും. ലണ്ടനിലും സൗത്തിലെ മറ്റ് നല്ല ഡിമാന്റ് കൂടിയ സ്ഥലങ്ങളിലും 3 ശതമാനം വീടു വില കുറയാൻ പുതിയ നീക്കം ഇടയാക്കുമെന്ന് തിങ്ക് ടാങ്ക് പറഞ്ഞു.

പ്രാദേശികമായ അസമത്വങ്ങൾ ഒഴിവാക്കുവാൻ ആനുപാതിക സ്വത്തു നികുതി സഹായിക്കും എന്നാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ച ഇൻസ്റ്റിറ്റിയുട്ട് ഫോർ പബ്ലിക് പോളിസി റിസർച്ച് പറയുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീടുകൾക്ക് വില കുതിച്ചു കയറിയപ്പോഴും മറ്റു പലയിടങ്ങളിലും കാര്യമായ മാറ്റമുണ്ടായില്ല. വിലകൂടിയ വീടുകളുടെ ഉടമസ്ഥരും മറ്റുള്ളവരും ഒരേ നിരക്കിൽ നികുതി നൽകുക എന്നത് നീതീകരിക്കാനാകില്ല എന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി പറയുന്നു.

Read Also: നീതി തേടിവരുന്നവർക്ക് നീതി ഉറപ്പാക്കലാണ് ലീഗ് പാരമ്പര്യം, ഹരിത മുൻ ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാർ : കെപിഎ മജീദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button