ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങി പ്രശാന്ത് കിഷോര്‍ രംഗത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പി യെ നേരിടാൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിച്ചാൽ മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞ കിഷോർ ജനകീയരായ നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ്. സിപിഐ നേതാവ് കനയ്യ കുമാറിനെയും ഗുജറാത്തിലെ എംഎല്‍എയും പ്രമുഖ ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് നീക്കങ്ങൾ നടക്കുന്നത്. ഈ രണ്ടുപേരെയും പാര്‍ട്ടിയില്‍ എത്തിച്ചാൽ അത് ബീഹാറിലും ഗുജറാത്തിലും നേട്ടങ്ങൾ ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
യുവ നേതാക്കളായ കനയ്യയെയും മേവാനിയെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ രാഹുല്‍ ഗാന്ധിക്ക് അനുകൂല നിലപാടാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്രത്തോളം പരിതാപകരമായ അവസ്ഥയിലൂടെയാണ് രാജ്യത്ത് കോൺഗ്രസ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. കനയ്യ കുമാറുമായി കഴിഞ്ഞ ദിവസം രാഹുല്‍ തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
അതേസമയം, നരേന്ദ്ര മോദിയെ നേരിടാൻ ഇതുകൊണ്ടൊന്നും മതിയാകില്ലെന്നാണ് ഇന്ത്യൻ രാഷ്ട്രീയം സൂചിപ്പിക്കുന്നത്. കൃത്യമായി ബി ജെ പി യ്ക്ക് ലീഡ് ഉള്ള പ്രദേശങ്ങളാണ് ബീഹാറും ഗുജറാത്തുമെല്ലാം അവിടെ ആരെക്കൊണ്ട് നിർത്തിയാലും പ്രയോജനമില്ലെന്നാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നത്.
Post Your Comments