കൊൽക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസ് നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് അജണ്ടയിലില്ലെന്ന് വിവരം. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശാന്ത് കിഷോറും സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ഒരു ഘട്ടത്തിൽ ചർച്ചകൾ അവസാനിക്കുകയായിരുന്നു. എന്നാൽ, അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് പിന്നാലെയാണ്, പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നേതൃത്വം വീണ്ടും ചർച്ചകൾ ആരംഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ഗുജറാത്തിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍ഡിടിവിയാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ, അഭിപ്രായ ഭിന്നത കാരണം രാഹുല്‍ ഗാന്ധിയുമായുളള പ്രശാന്ത് കിഷോറിന്റെ ചർച്ചകൾ മുന്നോട്ടുപോയില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി അകന്നുവെന്ന് സൂചനകള്‍ നല്‍കി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു.
Post Your Comments