Latest NewsNewsIndia

ബി.ജെ.പിക്കെതിരെ മുന്നണി? ചന്ദ്രശേഖര്‍ റാവുവിന്റെ ഫാം ഹൗസ് സന്ദർശിച്ചു: കെ.സി.ആറിന് കരുത്തായി പ്രശാന്ത് കിഷോര്‍?

പ്രശാന്തുമായി 2023ലെ നിയസഭാ തെരഞ്ഞെടുപ്പിലെ കാര്യങ്ങളാണ് കെ.സി.ആര്‍ സംസാരിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൈദരാബാദ്: കെ.സി.ആറിന് പിന്തുണ നൽകി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍? തെലങ്കാന സിദ്ധിപ്പേട്ട് ജില്ലയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഫാം ഹൗസില്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പ്രശാന്ത് എത്തിയെന്ന വാർത്തയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രശാന്തുമായി 2023ലെ നിയസഭാ തെരഞ്ഞെടുപ്പിലെ കാര്യങ്ങളാണ് കെ.സി.ആര്‍ സംസാരിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി ടീം ഐ.പി.എ.സി കെ.സി.ആറിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ, 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇടതുപാര്‍ട്ടികളെ അടക്കം ഒപ്പം ചേര്‍ത്ത് വലിയൊരു മഹാസഖ്യം കെ.സി.ആര്‍ ബി.ജെ.പിക്കെതിരെ തെലങ്കാനയില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

Read Also: ‘ബി.ജെ.പി തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’: കോൺഗ്രസിനോട് ധാമി

അതേസമയം, എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത്ത് പവാറുമായും പ്രശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നിരയിലെ ചെറിയ വിള്ളലുകള്‍ വരെ തുടക്കത്തിലേ പരിഹരിച്ച് 2024 ആകുമ്പോഴേക്ക് ശക്തമായ ഒരു പ്രതിപക്ഷ സംഖ്യം കെട്ടിപ്പടുക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button