ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടുപോയതായി പരാതി. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയില്‍ വേരുകളുള്ള ബന്‍ശ്രീലാല്‍ അരെന്ദയെ (50) കാബൂളില്‍ നിന്നു ചൊവ്വാഴ്ച രാവിലെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയെന്നാണു വിവരം.
Read Also : പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്, സുരേഷ് ഗോപി സല്യൂട്ടിന് അര്‍ഹന്‍: ഗണേഷ് കുമാര്‍
അഫ്ഗാനിസ്ഥാനില്‍ ദശകങ്ങളായി മെഡിക്കല്‍ ഷോപ് നടത്തുന്ന ബന്‍ശ്രീലാലിന്റെ കുടുംബം ഡല്‍ഹിയിലെ ഫരീദാബാദിലാണു താമസം. കാബൂളിലെ സ്ഥാപനത്തിലേക്കു പോകുമ്പോഴാണു തട്ടിക്കൊണ്ടുപോയത്.
താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഇന്ത്യയിലേക്കു മടങ്ങാനിരുന്നതാണെങ്കിലും വിമാന സര്‍വീസ് നിര്‍ത്തലാക്കിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. സഹോദരന്‍ അശോക് കുമാറും കാബൂളിലുണ്ട്. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യ വേള്‍ഡ് ഫോറം അധ്യക്ഷന്‍ പുനീത് സിങ് ചന്ദക് അഭ്യര്‍ത്ഥിച്ചു.
Post Your Comments