കണ്ണൂർ : ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും കണ്ണൂർ സർവകലാശാല പിന്മാറി. പി.ജി സിലബസിൽ നിന്നും പുസ്തകങ്ങൾ ഒഴിവാക്കുമെന്ന് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. സിലബസിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. സിലബസിൽ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്തമാക്കി.
എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്ന നിലപാടാണ് വൈസ് ചാൻസിലർ ഇപ്പോൾ മാറ്റിയത്. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളെ കുറിച്ച് പഠിക്കുമ്പോൾ ബി.ജെ.പിയുടെ വളർച്ച വിദ്യാർത്ഥികൾ മനസിലാക്കണം. ഒരു തത്വശാസ്ത്രത്തെ എതിർക്കാനാണെങ്കിലും അതിനെ കുറിച്ച് ധാരണയുണ്ടാവണം. അതിനാലാണ് ആർ.എസ്.എസ് സൈദ്ധാന്തികരുടെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നത് എന്നായിരുന്നു സിലബസിനെ കുറിച്ച് വിസി അഭിപ്രായപ്പെട്ടിരുന്നത്.
Read Also : കോവിഡ്: ഉപജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുതെന്ന് ആന്റോ ആന്റണി
എം.എസ് ഗോൾവാൾക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്.
Post Your Comments