
മലപ്പുറം: 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നും വന്നതോടെ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സര്‍വകലാശാല. Msc. മാത്തമാറ്റിക്‌സ് നാലാം സെമസ്റ്ററിലെ ഗ്രാഫ് തിയറി പേപ്പറാണ് റദ്ദാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പരീക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് പിന്നാലെയാണ് പരീക്ഷ റദ്ദാക്കിയതായി സര്‍വകലാശാല അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
Post Your Comments