ദില്ലി: അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം കൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണല്‍ ഡിസീസ് ഫോര്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിംങ് പറഞ്ഞു. കോവിഡിനെിരായ പോരാട്ടത്തിലെ ഏറ്റവും വലിയ കവചം കൊവിഡ് വാക്സിനേഷനാണ്.
Also Read: എയിംസ് വേണം: കാസര്‍കോട്ട് സെപ്റ്റംബര്‍ 30 ന് കലക്‌ട്രേറ്റ് പടിക്കല്‍ ഉപവാസം
വാക്സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുമെങ്കില്‍ 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് രോഗപ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതും ഇക്കാര്യത്തില്‍ പ്രധാനമാണെന്നും സുജിത് സിംഗ് പറഞ്ഞു. വൈറസുമായി കൂടുതല്‍ സമ്പർക്കം പുലര്‍ത്തുന്നതിലൂടെയും പ്രതിരോധ കുത്തിവയ്പ്പിലൂടെയും അണുബാധ കുറയുമെന്ന് ഡോ. സിംഗ് പറഞ്ഞു.
‘വരുന്ന ആറ് മാസത്തിനുള്ളില്‍ കൊവിഡ് അവസാന ഘട്ടത്തിലെത്തുമെന്നും രോഗവ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്നും ഇപ്പോഴുള്ള ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ സാധിച്ചാല്‍ കൊവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതേ സമയം നിലവില്‍ രോഗവ്യാപനം ഉയര്‍ന്ന തോതിലുള്ള കേരളത്തില്‍ കേസുകള്‍ കുറയുന്നത് ശുഭസൂചനയാണ്’- സുജിത് സിംങ് പറഞ്ഞു.
Post Your Comments