തൃശ്ശൂർ : സുരേഷ് ഗോപി എം പി പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.
‘ഇന്ത്യ ജനാധിപത്യ രാജ്യമാണ് . ബ്യൂറോക്രസി ഡെമോക്രസിയെ കയറി ഭരിക്കേണ്ട . സല്യൂട്ട് എന്നാൽ മറ്റൊരാളുടെ മുന്നിൽ താൻ ചെറുതാണ് എന്ന് കാണിക്കുന്നതൊന്നുമല്ല , അതൊരു ബഹുമാന സൂചകമാണ്’, സന്ദീപ് പോസ്റ്റിൽ കുറിച്ചു.
‘ഒരു പാർലമെൻറ് അംഗത്തെ ബഹുമാനിക്കാൻ കേരള പോലീസിൻ്റെ സർക്കുലറിൽ നിർദ്ദേശമില്ലെങ്കിൽ അതെടുത്ത് തോട്ടിൽ കളയണം. യഥാർത്ഥ സുരേഷ് ഗോപി താനാണെന്ന് കേരള പോലീസിനെ പഠിപ്പിച്ച സുരേഷ് ഗോപി എംപിക്ക് അഭിവാദ്യങ്ങൾ’, സന്ദീപ് ജി വാര്യർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ഇന്ത്യ ജനാധിപത്യ രാജ്യമാണ് . ബ്യൂറോക്രസി ഡെമോക്രസിയെ കയറി ഭരിക്കേണ്ട . സല്യൂട്ട് എന്നാൽ മറ്റൊരാളുടെ മുന്നിൽ താൻ ചെറുതാണ് എന്ന് കാണിക്കുന്നതൊന്നുമല്ല , അതൊരു ബഹുമാന സൂചകമാണ് . ഒരു പാർലമെൻറ് അംഗത്തെ ബഹുമാനിക്കാൻ കേരള പോലീസിൻ്റെ സർക്കുലറിൽ നിർദ്ദേശമില്ലെങ്കിൽ അതെടുത്ത് തോട്ടിൽ കളയണം. യഥാർത്ഥ സുരേഷ് ഗോപി താനാണെന്ന് കേരള പോലീസിനെ പഠിപ്പിച്ച സുരേഷ് ഗോപി എംപിക്ക് അഭിവാദ്യങ്ങൾ .
https://www.facebook.com/Sandeepvarierbjp/posts/6126558820719166
Post Your Comments