KeralaNattuvarthaLatest NewsNewsIndia

സിനിമയിൽ അവസരം തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന്റെ കെണിയിൽ പെടുത്തിയ യുവാവ് പോലീസ് പിടിയിൽ

സിനിമാ മോഹികൾ സൂക്ഷിക്കുക

മുംബൈ: സിനിമയിൽ അവസരം തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന്റെ കെണിയിൽ പെടുത്തിയ യുവാവ് പോലീസ് പിടിയിൽ. സിനിമമോഹികളായ അനേകം യുവതികളെയാണ് ഇയാൾ ഇത്തരത്തിൽ ചതിയിൽ പെടുത്തിയിട്ടുള്ളത്.

Also Read:വ്യാജപട്ടയത്തില്‍ സഹകരണ ബാങ്ക് ലോൺ: നല്‍കിയത് വിഎസിന്റെ മൂന്നാർ ദൗത്യകാലത്ത് ആരോപണം നേരിട്ട സിപിഎം സെക്രട്ടറിക്ക്

സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ ക്രൈംബ്രാഞ്ചാണ്​ 28കാരനായ നിതിന്‍ നവീന്‍ സിങ്ങിനെ അറസ്റ്റ്​ ചെയ്​തത്​. ചതിയില്‍ പെട്ടവരിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട്​ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരെ പൊലീസ്​ അതിസാഹസികമായി രക്ഷപെടുത്തുകയായിരുന്നു. ഡമ്മി കസ്റ്റമറെ ഉപയോഗിച്ചായിരുന്നു ക്രൈംബ്രാഞ്ച്​ ഇന്‍സ്​പെക്​ടര്‍ യുവാവിനെ പിടികൂടിയത്.

ഇടപാടുകാരില്‍​ നിന്ന്​ അഞ്ച്​ ലക്ഷം ​​രൂപ വരെ വാങ്ങുന്ന പ്രതി 20,000 രൂപ വീതമാണ്​ പെണ്‍കുട്ടികള്‍ക്ക്​ നല്‍കിയിരുന്നതെന്നും​ പൊലീസ്​ പറഞ്ഞു. ഇത്തരത്തിൽ അനേകം പേർ മുംബൈ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button