തൃശൂർ: എംപി എന്ന നിലയിൽ ചെയ്യാൻ പറ്റുന്നതെല്ലാം സംസ്ഥാനത്ത് ചെയ്തിട്ടുണ്ടെന്നും അത് മാധ്യമങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചില അവന്മാർ തള്ളാണ് എന്ന് പറഞ്ഞു നടക്കുന്നതിനെല്ലാം രേഖകൾ കൈയിലുണ്ടെന്നും വന്നാൽ അണ്ണാക്കിൽ തള്ളികൊടുക്കാമെന്നും രോഷാകുലനായി അദ്ദേഹം പറഞ്ഞു. ചെയ്യാൻ സമ്മതിക്കാത്തതിനും തെളിവുകളുണ്ടെന്നും, തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ വാസുകി ഇതിന് തെളിവാണെന്നും അവരൊക്കെ ഇതിന് ഉത്തരം പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കുട്ടനാട്ടിലെ കർഷകർക്ക് വേണ്ടി അവിടെപ്പോയി ഓരോരുത്തർ കാളവണ്ടിയോടിച്ച് നിലവിളിക്കുകയാണെന്നും, ഓരുവെള്ളം കയറിയതിനെ തുടർന്ന് കർഷകർ പതിനായിരം ഹെക്ടർ നെല്ല് കത്തിച്ചുകളഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ലയിൽ ഒരുകോടി എഴുപത് ലക്ഷത്തിൽ തുടങ്ങിയ പദ്ധതി എന്തുകൊണ്ട് ഇല്ലാതെ വന്നു എന്ന് മാറി വന്ന നാല് ജില്ലാ കളക്ടർമാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അവർ വ്യക്തമാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘എംപി എന്ന നിലയിൽ എല്ലാം ചെയ്യാം, ചെയ്യാൻ പണമുണ്ട്, പക്ഷെ ചെയ്യാൻ സമ്മതിക്കില്ല’. സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments