ന്യൂഡല്‍ഹി: രാജ്യത്ത് തകര്‍ച്ചയിലേയ്ക്ക് നീങ്ങുന്ന ടെലികോം മേഖലയ്ക്കും കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന വാഹന നിര്‍മ്മാണ മേഖലയ്ക്കും സഹായികമായി മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം. ടെലികോം, വാഹനനിര്‍മ്മാണ മേഖലയില്‍ പുതിയ പാക്കേജുകള്‍ മന്ത്രിസഭാ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Read Also : റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുത്: മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം
നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടിയാലേ ടെലികോം മേഖലയില്‍ 49 ശതമാനത്തിന് മുകളില്‍ വിദേശ നിക്ഷേപത്തിന് സാദ്ധ്യമായിരുന്നുളളു. ഇത് മാറ്റി മുന്‍കൂര്‍ അനുമതിയില്ലാതെ 100 ശതമാനം വിദേശ നിക്ഷേപത്തിനുളള അനുമതിയാണ് സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചത്. എജിആര്‍ ഉള്‍പ്പെടെ ടെലികോം കമ്പനികളുടെ എല്ലാ കുടിശികയ്ക്കും നാല് വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതായും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
വാഹന നിര്‍മ്മാണ മേഖലയ്ക്കും ഡ്രോണ്‍ വ്യവസായത്തിനും പ്രത്യേക പാക്കേജ് അനുവദിച്ചു. 25,938 കോടിയാണ് വാഹന നിര്‍മ്മാണ മേഖലയ്ക്ക് നല്‍കുക. ഡ്രോണ്‍ വ്യവസായത്തിന് 120 കോടിയും ചേര്‍ത്ത് ആകെ മൊത്തം 26,538 കോടിയാകും അനുവദിക്കുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
Post Your Comments