UAELatest NewsNewsInternationalGulf

റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുത്: മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബായ്: റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കണ്ടാൽ ചിത്രങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 16 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 18 ശനിയാഴ്ച വരെ നയതന്ത്ര അഭ്യാസങ്ങൾ നടക്കുകയാണെന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Read Also: മദ്രസ വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ കാണ്മാനില്ല : മദ്രസ പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സൈനിക അഭ്യാസങ്ങൾ നടക്കും. ഇതിന്റെ ഭാഗമായി റോഡുകളിൽ മിലിട്ടറി വാഹനങ്ങൾ കാണാനിടയുണ്ട്. എന്നാൽ ഇത്തരത്തിൽ സൈനിക വാഹനങ്ങൾ കാണുന്ന സമയത്ത് ചിത്രങ്ങളെടുക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.

വാഹനങ്ങൾ കാണുന്ന സ്ഥലത്ത് ജനങ്ങൾ പോലീസിന് വഴിയൊരുക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠി ഉൾപ്പെടെ നാല് പേ‍ര്‍ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button