
ന്യൂഡല്‍ഹി: രാജ്യത്ത് സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ ടെലികോം വകുപ്പ് കടുത്ത നിബന്ധനകളുമായി രംഗത്ത്. ഉപഭോക്താക്കള്‍ എങ്ങനെ സിം കാര്‍ഡുകള്‍ വാങ്ങണമെന്നതും ആക്ടീവാക്കണമെന്നതും സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.
Read Also: യുഎസ് കാപിറ്റോള്‍ ആക്രമണം; ‘പ്രൗഡ് ബോയ്‌സ്’ നേതാവിന് 18 വര്‍ഷം തടവ്
രണ്ട് സര്‍ക്കുലറുകളാണ് സിം കാര്‍ഡുകളുടെ വില്‍പനയും ഉപയോഗവും സംബന്ധിച്ച് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയത്.
ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്ത് സിം കാര്‍ഡുകള്‍ വില്‍ക്കുന്ന നിലവിലെ രീതിയുടെ സുരക്ഷ പരിശോധിക്കുന്നതിനൊപ്പം കെവൈസി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകളും പാലിക്കണമെന്ന് പറയുന്നു. ടെലികോം കമ്പനികള്‍ അവരുടെ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വഴി സിം കാര്‍ഡ് നല്‍കും മുന്‍പ് കെവൈസി ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം സ്ഥാപനത്തിന് 10 ലക്ഷം രൂപ വീതം പിഴ ചുമത്തും. ഈ നിയമം 2023 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ഇത് കൂടാതെ ടെലികോം കമ്പനികള്‍ അവരുടെ സിം കാര്‍ഡുകള്‍ ആരാണ് വില്‍ക്കുന്നത്, ഏത് രീതിയിലാണ് വില്‍ക്കുന്നത് എന്നതിനെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കണമെന്നും നിബന്ധനയുണ്ട്. സൈബര്‍ തട്ടിപ്പുകള്‍, സ്പാം സന്ദേശം, ബള്‍ക്ക് പര്‍ച്ചേസ് തുടങ്ങി സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാനാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
Post Your Comments