മുംബൈ : വിവാഹത്തിന് ശേഷം വധുവിന്റെ കാൽ തൊട്ട് വണങ്ങുന്ന വരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വധുവിന്റെ കാലിൽ സ്പർശിച്ച് വിവാഹബന്ധത്തിൽ സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് തെളിയിക്കുകയാണ് വരൻ. പരസ്പരം പാദം സ്പർശിക്കുന്ന ഇവരുടെ വീഡിയോ തരംഗമാകുകയാണ്.
വീഡിയോയിൽ വധൂവരന്മാർ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുന്നത് കാണാം. വിവാഹം നടത്തിയ ശേഷം വധു വരന്റെ കാലിൽ തൊടാൻ തുടങ്ങിയെങ്കിലും അയാൾ വിസമ്മതിച്ചു. പകരം വരൻ വധുവിന്റെ പാദങ്ങളിൽ സ്പർശിക്കാൻ തുടങ്ങിയപ്പോൾ അവൾ അതിശയത്തോടെ പിന്നോട്ട് മാറി. ഏകദേശം 21 ലക്ഷത്തിലധികം ആളുകൾ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.
Post Your Comments