
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവച്ച കെ പി അനിൽകുമാറിനെ പരിഹസിച്ച് കെ മുരളീധരൻ. ആ ചാപ്റ്റർ ക്ലോസ് ചെയ്തു അതിനെക്കുറിച്ചിനി സംസാരിക്കണ്ട എന്നായിരുന്നു മുരളീധരൻ പറഞ്ഞത്.
‘ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോ’യെന്നായിരുന്നു മുരളീധരന്റെ ചോദ്യം.
‘ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments