ദുബായ്: എത്യോപ്യയിലേക്കും സുഡാനിലേക്കും മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമായി വിമാനങ്ങൾ അയച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശാനുസരണമാണ് എത്യോപ്യയിലേക്കും സുഡാനിലേക്കും വിമാനങ്ങൾ അയച്ചത്.
മരുന്നുകളും കോളറാ കിറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് എത്യോപ്യയിലേക്ക് യുഎഇ കയറ്റി അയച്ചത്. ബ്ലാക്കറ്റുകളും മെഡിക്കൽ ഉപകരണങ്ങളും കിച്ചൺ സെറ്റുകളും ടാർപ്പോളിനുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് സുഡാനിലേക്ക് കയറ്റി അയച്ചത്. ദുബായിയിലെ റോയൽ എയർ വിംഗിൽ നിന്നാണ് സുഡാനിലേക്കുള്ള വിമാനം പുറപ്പെട്ടത്.
അന്താരാഷ്ട്ര മാനവികതയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്യൂസെപ്പെ സാബ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദി അറിയിച്ചു.
Post Your Comments