ഡൽഹി: നവരാത്രി ആഘോഷങ്ങൾ ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ട ആറ് ഭീകരരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളടക്കം വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. പിടിയിലായ ഭീകരരിൽ രണ്ട് പേർ പാകിസ്ഥാനിൽ പരിശീലനം നേടിയവരാണെന്നും ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു എന്നുമാണ് വിവരം.
ഡൽഹി, മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്കിടെ വൻ സ്ഫോടനം നടത്താനായി ഭീകരർ ആസൂത്രണം ചെയ്തിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഭീകരരുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ഡൽഹി പോലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സെൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.
Delhi Police Special Cell has busted a Pak-organised terror module, arrested 6 people including two terrorists who received training in Pakistan pic.twitter.com/ShadqybnKU
— ANI (@ANI) September 14, 2021
Post Your Comments