കൊച്ചി: കൊച്ചി കപ്പല്‍ശാലയ്ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് കപ്പല്‍ശാലയില്‍ സ്ഫോടനം നടത്തുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് . തുടര്‍ന്ന് കപ്പല്‍ശാല അധികൃതര്‍ പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് കപ്പല്‍ശാലയെ ലക്ഷ്യമാക്കി ഭീഷണി സന്ദേശം ലഭിക്കുന്നത്.
Read Also : അബുദാബിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം: പരിശോധനകളിൽ രോഗം സ്ഥിരീകരിക്കുന്നത് 0.2 ശതമാനം പേർക്ക് മാത്രം
ഐഎന്‍എസ് വിക്രാന്ത് യുദ്ധകപ്പല്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഓഗസ്റ്റ് 24ന് ഒരു ഭീഷണി സന്ദേശമുണ്ടായിരുന്നു. ഇതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാല ഉദ്യോഗസ്ഥരുടെ പദവിയും പേരും പറഞ്ഞതിനെ തുടര്‍ന്ന് ചില ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ഈ കേസിലും ഇതുവരെ പ്രതികളെയൊന്നും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments