WayanadKannurKasargodThiruvananthapuramMalappuramKozhikodeNattuvarthaLatest NewsKeralaIndiaNews

‘മലബാർ കലാപത്തെ വെള്ള പൂശാൻ അമരക്കാരനായി പിണറായി’: ഡി വൈ എഫ് ഐ നൂറു ദിന സെമിനാർ ഉദ്ഘാടനത്തിനെതിരെ രൂക്ഷ വിമർശനം

മറ്റ്‌ ജന വിഭാഗങ്ങളെ അവഗണിച്ചിട്ട്, ഒരു വിഭാഗത്തോട് മാത്രം പ്രീണനം നടത്തി നടത്തി കേരളത്തെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചിട്ടും മതിയായില്ലേ കമ്മ്യൂണിസ്റ്റ്‌കാരെ

തിരുവനന്തപുരം: മലബാർ കലാപത്തെ വെള്ള പൂശാൻ ഡിവൈഎഫ്ഐ നടത്തുന്ന നൂറുദിന സെമിനാർ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സെമിനാറുകളുടെ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബര്‍ 14ന് വൈകിട്ട് 5 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന ഡോ. സുനില്‍ പി ഇളയിടം, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും വിമർശനങ്ങൾ ശക്തമാണ്.

Also Read:കോവിഡ് കേസുകൾ വർധിക്കുന്നു: നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന

‘അഭിമന്യുവിനെ കൊന്ന് തള്ളിയ സുഡാപ്പികളെ വശത്താക്കി മതേതരത്വത്തെ ഊട്ടി ഉറപ്പിച്ച കാര്യം മറക്കാതെ സ്മരിക്കണേ സഖാവേ. അഭിമന്യുവിൻ്റെ കൊലയാളികളെ പറ്റുമെങ്കിൽ മലബാർ കലാപത്തിലെ പോലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ചേർത്താൽ മതേതരത്വം ഒന്ന് കൂടി പുഷ്ടിപ്പെടും’ എന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു.

‘മറ്റ്‌ ജന വിഭാഗങ്ങളെ അവഗണിച്ചിട്ട്, ഒരു വിഭാഗത്തോട് മാത്രം പ്രീണനം നടത്തി നടത്തി കേരളത്തെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചിട്ടും മതിയായില്ലേ കമ്മ്യൂണിസ്റ്റ്‌കാരെ. കേരളത്തിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് പ്രധാന കാരണക്കാർ നിങ്ങളാണ്. ഒരു വിഭാഗത്തോടെ പ്രീണനം നടത്തുകയും, അങ്ങ് ദൂരെ നോർത്ത് ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടാകുന്ന ഒരു ചെറിയ പ്രശ്നം പോലും, നിങ്ങൾ ഇവിടെ അത് ഊതി വീർപ്പിച്ചു പെരുപ്പിച്ചു കാട്ടി ജനങ്ങളിൽ വിദ്വേഷവും പകയും വർഗീയതയും ഒക്കെ ഉണ്ടാക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായാണ് കേരളം ഇന്ന് ഈ അവസ്ഥയിൽ ആയത്. മതിയായില്ലേ നിങ്ങടെ പ്രീണനം , ഇനിയെങ്കിലും നിർത്തികൂടെ. ജനങ്ങൾ സമാധാനത്തോടെ ഒന്ന് ജീവിച്ചോട്ടെ’യെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button