Latest NewsNewsIndia

നീറ്റ് പരീക്ഷയ്‌ക്കെതിരെ നിയമസഭയിൽ ബില്ല് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട്

ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്കെതിരെ നിയമസഭയിൽ ബില്ല് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്​ പ്രമേയം അവതരിപ്പിച്ചത്​. പ്രതിപക്ഷം പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ സ്റ്റാലിന്റെ മുഖ്യമന്ത്രി പദവിയ്ക്ക് കൂടുതൽ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Also Read:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

‘സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവര്‍ക്കും അവസരം നല്‍കി വിദ്യാര്‍ഥി സമൂഹങ്ങളെ വിവേചനങ്ങളില്‍നിന്ന്​ സംരക്ഷിക്കു’മെന്ന് പറഞ്ഞാണ് സ്റ്റാലിൻ നീറ്റിനെതിരായ ബില്ല് അവതരിപ്പിച്ചത്. പ്ലസ്​ടു മാര്‍ക്കിന്‍റെ അടിസ്​ഥാനത്തില്‍ മെഡിക്കല്‍ കോഴ്​സിന്​ പ്രവേശനം ലഭ്യമാക്കണമെന്നാണ്​ ബില്ലിലെ പ്രധാന ആവശ്യം.

സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്​ കൂടി മെഡിക്കല്‍, ഡെന്‍റല്‍ കോഴ്​സുകളിലേക്ക്​ പ്രവേശനം അനുവദിക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. നീറ്റ്​ പരീക്ഷ പേടിയെ തുടര്‍ന്ന്​ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള ഈ നീക്കമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button