തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന്‍, സി. ജോസ്, ടി.എസ്. ബൈജു, ലളിതന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഭരണസമിതി അംഗങ്ങള്‍ അറസ്റ്റിലാകുന്നത്. ഭരണസമിതി അംഗങ്ങള്‍ പദവി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. തട്ടിപ്പു നടത്തിയ 12 ഭരണസമിതി അംഗങ്ങള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.
അഞ്ചു വര്‍ഷത്തിനിടെ 200കോടി രൂപയാണ് നിക്ഷേപകര്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. ഇത്ര ചെറിയ കാലത്ത് ഇത്രയേറെ നിക്ഷേപം പിന്‍വലിച്ചതിനു പിന്നില്‍ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയം. കൂടാതെ പ്രതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്പ്പകള്‍ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments