കൊച്ചി: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് ജോസ് കെ മാണിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ജോസ് കെ മാണിയെ പിണറായി വിളിച്ചുവരുത്തി ചൂരലിന് അടി കൊടുക്കണം എന്നായിരുന്നു ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ബിഷപ്പ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രതയാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജോസിനെ വിളിച്ച് വരുത്തി പിണറായി ചന്തിക്ക് ഒരു നുള്ളോ, ചൂരലുകൊണ്ട് ഒരു അടിയോ കൊടുക്കണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്…
Read Also: കോണ്‍ഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് : എംഎല്‍എ രാജ് കുമാര്‍ ബിജെപിയില്‍ ചേർന്നു
അതേസമയം മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് ജോസ് കെ മാണി. ‘സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല’- ജോസ് കെ മാണി വ്യക്തമാക്കി.
Post Your Comments